ആലത്തൂർ: ടൗൺ കുന്നംപറമ്പിൽ താമസിക്കുന്ന പരേതനായ ഹനീഫയുടെ ഭാര്യ സബൂറ ഉമ്മ (86) കാവശ്ശേരി ആനമാറിയിലെ മകന്റെ വീട്ടിൽ നിര്യാതയായി. മക്കൾ: സെയ്തലവി, സൈനുദ്ദീൻ, അഷ്റഫ്, അസ്നാര്, അമീർ, നജ്മ, ഫൗസിയ, പരേതനായ സൈദ് മുഹമ്മദ്.
മരുമക്കൾ: ഷമീന, നദീറ, സാറമ്മ, തസ്ലീമ, സുഹറ, ലൈല, ഇബ്രാഹിം, പരേതനായ ഹനീഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.