മാങ്കടവ്: മാങ്കടവ് സ്കൂളിന് സമീപം കെ.പി. അബ്ദുല്ല (78) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ്, മുസ്ലിം ലീഗ് മാങ്കടവ് ശാഖയിലെ വിവിധ ഭാരവാഹിത്വം, സ്കൂൾ പി.ടി.എ പ്രസിഡന്റ്, നൂറുൽ ഇസ്ലാം വാർഡ് കമ്മിറ്റി ട്രഷറർ, ജമാഅത്ത് കമ്മിറ്റി മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പി.പി. ആയിഷ. മക്കൾ: ഫൗസിയ, ഫാത്തിബി, താഹിറ, സാബിറ, റസിയ. മരുമക്കൾ: ഹംസ, മുസ്തഫ, സിദ്ദീഖ്, നൗഷാദ്, പരേതനായ സത്താർ. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ സലാം, പരേതയായ ഖദീജ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മസ്ജിദ് റഹ്മയിൽ.