പാനൂർ: കിഴക്കെ ചമ്പാട് കോട്ടക്കുന്നുമ്മൽ ചാലിൽ പറമ്പത്ത് മീത്തലെ വളപ്പിൽ കൃഷ്ണാമൃതത്തിൽ മജേഷ് (ലാലു -44) നിര്യാതനായി. ഗുജറാത്തിൽ പെയിന്റിങ് കോൺട്രാക്റ്റർ ആയിരുന്നു. പരേതരായ കൃഷ്ണന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: ത്രിജൽ, നിതാഷ്. സഹോദരങ്ങൾ: മനോജ് (ഗൾഫ്), മഹേഷ്, പ്രിയ (മലേഷ്യ).