മൈക്കാവ്: കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ അധ്യാപകൻ പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യയും വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപികയുമായ നിഷ ബിജു (46) നിര്യാതയായി. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂർ റിട്ട. അധ്യാപകൻ മൈക്കാവ് പടിഞ്ഞാറേമാങ്കുളത്തിൽ പരേതനായ പി.ഡി. ജോസഫിന്റെയും കൂടത്തായി സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപിക എ.ജെ. സെലിന്റെയും മകളാണ്.പടിഞ്ഞാറേ മാങ്കുളത്തിൽ കുടുംബാംഗമാണ്. മക്കൾ: കാതറിൻ, ക്ലയെർ, മിഖായേൽ, ഫിയോണ, ഫെയ്ത്ത്. സഹോദരൻ: അനീഷ് ജോസഫ് (എം.ഇ.എസ് ചാത്തമംഗലം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് കൂടത്തായി ലൂർദ് മാതാ ഇടവക സെമിത്തേരിയിൽ.