ആയൂർ: നീറായിക്കോട് മുണ്ടപ്പള്ളിൽ ബഥേൽ ഖറിൽ പരേതരായ ഗീവർഗീസിന്റെയും ശോശാമ്മയുടേയും മകൾ എസ്.അന്നമ്മ (98) നിര്യാതയായി. തിരുവനന്തപുരം, കൊല്ലം ഭദ്രാസനങ്ങളിലെ, മർത്തമറിയം വനിതാ സമാജത്തിന്റെ ദീർഘകാലം ജനറൽ സെക്രട്ടറിയായും, ചടയമംഗലം ഗവ. എം.ജി.എച്ച്.എസ് അധ്യാപികയായും സേവനം അനുഷ്ടിച്ചിരുന്നു. സംസ്കാരം 11ന് ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. സഹോദരങ്ങൾ - ഏലിക്കുട്ടി, ജോൺ , വൽസമ്മ ,പരേതരായ സാമുവേൽ, മറിയാമ്മ, ലീലാമ്മ.