തലശ്ശേരി: എരഞ്ഞോളി ചോനാടം കാർത്ത്യായനി നിവാസിൽ ജിജി (44) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. പരേതരായ കൊളപ്പുറത്ത് ബാവോട് വാസു-കക്കോത്ത് കുടുംബാംഗം കാർത്ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനിത, സുനിൽ കുമാർ, പ്രകാശൻ, താര, സ്വർണവല്ലി, ബോബി, മണികണ്ഠൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.