മുക്കം: ഒമാനിൽ കുഴഞ്ഞുവീണ് മരിച്ച കൊടിയത്തൂർ ചെറുവാടി താഴത്തുമുറി കോഴിപ്പള്ളി അബ്ദുൽ റഷീദിന്റെ (44) മൃതദേഹം ചെറുവാടി പുതിയോത്ത് ഖബർസ്ഥാനിൽ ഖബറടക്കി. 11ന് നാട്ടിലേക്ക് വരാൻ വിമാന ടിക്കറ്റ് എടുത്തിരുന്നു. അതിനിടെയാണ് മരണം. വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉച്ചയോടെയാണ് ചെറുവാടിയിലെത്തിച്ചത്. പരേതരായ ബീരാൻ കുട്ടിയുടെയും ഇയ്യാത്തുമ്മയുടെയും മകനാണ്. ഭാര്യ: സമീറ പുൽപറമ്പ്. മക്കൾ: റബീഹ്, ഹന്ന, ഷെസ. സഹോദരങ്ങൾ: മഹമൂദ്, യൂസുഫ് മാഹി, യാക്കൂബ് മുസ്ലിയാർ, അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ് മുസ്ലിയാർ, ഫാത്തിമ, റസീന കാവന്നൂർ.