വൈലത്തൂർ: പൊന്മുണ്ടത്തെ മുതിർന്ന കോൺഗ്രസ് നേതാവും ചിലവിൽ മഹല്ല് വൈസ് പ്രസിഡന്റുമായ ഇട്ടിലാക്കൽ ഇയ്യാത്തിയിൽ ആലിയാമു ഹാജി (74) നിര്യാതനായി.
പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ചിലവിൽ റശാദുസ്വിബിയാൻ മദ്റസ കമ്മിറ്റി സെക്രട്ടറി, പൊന്മുണ്ടം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പൂഴിത്തറ കുഞ്ഞീരിക്കുട്ടി ഹജ്ജുമ്മ.
മക്കൾ: ജമീല, റൂബി, അനീഷ് ബാബു. മരുമക്കൾ: അബ്ദുൽ അസീസ് ഒതുക്കുങ്ങൽ, മുഹമ്മദ് ഹനീഫ വെട്ടം, ഷാക്കിറ വാളക്കുളം. സഹോദരങ്ങൾ: കോയസ്സൻ, ഫാത്തിമ, മുഹമ്മദ് കുട്ടി, ഖദീജ, ബീരാൻകുട്ടി, സൈനബ, അബ്ദുശുക്കൂർ.