താനൂർ: ചിറക്കൽ പള്ളിക്കു സമീപം പരേതനായ തുണിക്കച്ചവടക്കാരൻ എ.പി. ബാപ്പു ഹാജിയുടെയും സി.പി. ഖദീജ ഹജ്ജുമ്മയുടെയും മകൻ സി.പി. കുഞ്ഞിമൂസ ഹാജി (73) നിര്യാതനായി.
തിരൂർ ക്രിംബിസ് ബേക്കറി, താനൂരിലെ അൽകമർ, മുനാസ് ട്രേഡേഴ്സ് സ്ഥാപനങ്ങളുടെ ഉടമയും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറിയുമായിരുന്നു. താനൂർ ടൗൺ പുതിയപള്ളി കമ്മിറ്റി പ്രസിഡന്റും ചിറക്കൽ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: നസീമ (കടലുണ്ടി). മക്കൾ: മുനാസ് മൂസ (സൗദി), സജിലു മൂസ (തലക്കടത്തൂർ). മരുമക്കൾ: പി.ടി. അൻവർ ബാബു (എറണാകുളം), ഡോ. ലുബ്ന (സൗദി).
സഹോദരങ്ങൾ: സി.പി. ഫാത്തിമ, ആയിഷ അബൂബക്കർ (തിരൂർ), ആമിന കരീംഷ, സഫിയ ഷുക്കൂർ (ഇരുവരും ചാവക്കാട്), സി.പി. അബ്ദുറഹ്മാൻ, ഇബ്രാഹിം (മനോരമ പ്രാദേശിക ലേഖകൻ), മുഹമ്മദ് മൊയ്തീൻ (ഖത്തർ), പരേതയായ നഫീസ ശരീഫ് (പുന്നയൂർക്കുളം). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ടൗൺ പുതിയ പള്ളി ഖബർസ്ഥാനിൽ.