പഴയങ്ങാടി: കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ട്രഷറർ വെങ്ങരയിലെ കെ.വി. രാമചന്ദ്രൻ മാസ്റ്റർ (75) നിര്യാതനായി. മാടായി ഗവ. ബോയ്സ് ഹൈസ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. പയ്യന്നൂർ എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, മാടായി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മാടായി എണ്ണ ഉൽപാദക സംഘം പ്രസിഡന്റ്, കല്യാശ്ശേരി മണ്ഡലം യു.ഡി.എഫ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ കണ്ണോത്ത് കുഞ്ഞിരാമൻ നായരുടെയും കുന്നുമ്മൽ വീട്ടിൽ ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: കെ. രാഗിണി. മക്കൾ: ശ്രീജ (കൊച്ചി), രഞ്ജിത്ത് (ടാറ്റ കൺസൽട്ടൻസി, കൊച്ചി). മരുമക്കൾ: സുരേഷ് (ക്യാപ് ജെമിനി ഐ.ടി കമ്പനി, കൊച്ചി), കൃഷ്ണേന്ദു (കോസ്റ്റ് ഗ്ലോബൽ ഐ.ടി കമ്പനി, കൊച്ചി). സഹോദരങ്ങൾ: ലീല, ഭാനുമതി, ദിവാകരൻ, ഭാരതി, ഹരീന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെങ്ങര സമുദായ ശ്മശാനത്തിൽ.