പഴയങ്ങാടി: മുട്ടം വെള്ളച്ചാൽ ബിലാൽ മസ്ജിദിനു സമീപത്തെ വി.പി. കാസിം (84) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. മത-സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പരേതരായ അബ്ദുൽഖാദർ-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എസ്.കെ. കുഞ്ഞലിമ. മക്കൾ: എസ്.കെ. അബ്ദുല്ല (ദുബൈ), എസ്.കെ. അബ്ദുൽഖാദർ (ഷാർജ), എസ്.കെ. സൗദ, ജസീല. മരുമക്കൾ: സി.കെ. സക്കരിയ, അബൂബക്കർ (കുഞ്ഞിമംഗലം), കെ.പി. ഹനീഫ, ജുബൈരിയ. സഹോദരങ്ങൾ: വി.പി. ഷാഹുൽഹമീദ്, കുഞ്ഞായിശു, കുഞ്ഞാമിന, സഫിയ, ബീഫാത്തിമ, ഹലീമ.