മാവൂർ: കായലം തോട്ടാഞ്ചേരി എടത്തിൽ തുളസീധരൻ (58) നിര്യാതനായി.
എൽ.ഐ.സി ചെയർമാൻസ് ക്ലബ് മെംബർ, വ്യാപാരി വ്യവസായി ഏകോപന സമിതി കായലം യൂനിറ്റ് സ്ഥാപക ജനറൽ സെക്രട്ടറി, ഇന്ത്യൻ നാഷനൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതരായ ശേഷയ്യർ.
മാതാവ്: പരേതയായ ഇത്തുക്കുട്ടി മാളു അമ്മ. ഭാര്യ: സുബിത തോട്ടഞ്ചേരി (പ്രസിഡന്റ് പെരുവയൽ ഗ്രാമപഞ്ചായത്ത്), മക്കൾ: ഹരിപ്രസാദ്, ശ്രീപ്രിയ. സഹോദരങ്ങൾ: ശ്രീദേവി, സുബ്രഹ്മണ്യൻ, ഉണ്ണി (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), ജനാർദനൻ.