എലത്തൂർ: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും സഹകാരിയുമായിരുന്ന പി. ലക്ഷ്മണൻ (79) നിര്യാതനായി.
സി.പി.എം നോർത്ത് ഏരിയ കമ്മിറ്റിയുടെയും പിന്നീട് ടൗൺ ഏരിയ കമ്മിറ്റിയുടെയും സെക്രട്ടറിയായും കാലിക്കറ്റ് നോർത്ത് ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നോർത്ത് ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗവുമാണ്. കേരള സോപ്സിലെ ജോലിക്കാരനായിരുന്നു. മൃതദേഹം ഞായറാഴ്ച പകൽ 11 വരെ കണ്ടംകുളങ്ങര വീട്ടിലും 12 വരെ ഏരിയ കമ്മിറ്റി ഓഫിസായ പുതിയങ്ങാടിയിലെ എ.കെ.ജി ഭവനിലും പൊതുദർശനത്തിന് വെക്കും. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടുനൽകും. ഭാര്യ: സുമതി (റിട്ട. കാലിക്കറ്റ് നോർത്ത് ബാങ്ക്). മക്കൾ: ഷൈമ (പുതിയങ്ങാടി സർവിസ് സഹകരണ ബാങ്ക്), ഷൈന (അംഗൻവാടി ടീച്ചർ), ഷെമി (കാലിക്കറ്റ് ടൗൺ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: രമേശൻ (ചെട്ടികുളം), ദിലീപ് കുമാർ (കുണ്ടൂപ്പറമ്പ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്), രവീന്ദ്രൻ (അരിക്കുളം, കേരള പൊലീസ്). സഹോദരങ്ങൾ: ജയപ്രകാശൻ, പ്രകാശിനി, വേണുഗോപാൽ, പരേതരായ കരുണാകരൻ, ലീല.