പൂനൂർ: കോളിക്കൽ ജംഷിദ് ഫ്ലോർ മിൽ ഉടമ വടക്കേ പറമ്പിൽ വി.പി. ജമാലുദ്ദീൻ (73) നിര്യാതനായി. ഭാര്യ: ഫൗസിയ.
മക്കൾ: ജംഷിദ്, ഷബ്ന (അധ്യാപിക, എ.എം.എൽ.പി സ്കൂൾ തേക്കുംതോട്ടം), ആഷിബ് (അബൂദബി).
മരുമക്കൾ: യാസിർ (അധ്യാപകൻ, എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), നിഹ് ല റഹ്മാൻ കാരക്കുന്ന്. സഹോദരി: പരേതയായ നഫീസ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.