പാലക്കാട്: അകത്തേത്തറ കൊങ്ങപ്പാടം കളത്തിൽ ശശിധരൻ (74) നിര്യാതനായി. കിഴക്കേമേലിടം പരേതരായ വെളുത്ത കൊമ്പി അച്ചന്റെയും കാവശ്ശേരി പടവീട്ടിൽ സുഭദ്രാമ്മയുടെയും മകനാണ്. പാലക്കാട്ടുശ്ശേരി സേവാ സമാജം മുൻ ഭരണസമിതി അംഗമായിരുന്നു.
ഭാര്യ: തെക്കീട്ടിൽ നാണിക്കുട്ടി. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമക്കൾ: ശുഭ, അശ്വതി. സഹോദരങ്ങൾ: അച്യുതൻ, പ്രഭാകരൻ, നളിനി, വേണുഗോപാൽ, പ്രിയ, പരേതയായ ആനന്ദവല്ലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അകത്തേത്തറ വടക്കേത്തറ ദേശ ശ്മശാനത്തിൽ.