മഞ്ചേരി: പൂക്കൊളത്തൂരിലെ പൗരപ്രമുഖനും ദീർഘകാലം പൂക്കൊളത്തൂർ മഹല്ല് ജനറൽ സെക്രട്ടറിയുമായിരുന്ന ഒ.പി പുത്തൻ പീടിയേക്കൽ അഹമ്മദ് കുട്ടി (ബിച്ചാപ്പു ഹാജി, 84) നിര്യാതനായി.
പുല്പറ്റ വില്ലേജ്മാൻ, തൃപ്പനച്ചി അൽഫാറൂഖ് യത്തീംഖാന പ്രഥമ സെക്രട്ടറി, മൂന്നാംപടി പാലാട്ട്തടം ബദരിയ മദ്റസ ജനറൽ സെക്രട്ടറി, മൂന്നാംപടി മസ്ജിദുന്നൂർ ജനറൽ സെക്രട്ടറി, തൃപ്പനച്ചി വായനശാല ഭരണസമിതി ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പാത്തുമ്മക്കുട്ടി (തവനൂർ). മക്കൾ: സാദിഖലി (റിട്ട.കായിക അധ്യാപകൻ), ഷാജഹാൻ, മെഹറുന്നിസ. മരുമക്കൾ: സഫറുല്ല (അരീക്കോട്), കദീജ പാലക്കപ്പള്ളിയാളി, മുഫീദ.