എരുമപ്പെട്ടി: ബസിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുട്ടഞ്ചേരി കുന്നത്തുവീട്ടിൽ നാരായണൻകുട്ടിയാണ് (78) മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.45ന് പട്ടാമ്പി റോഡിലെ കുട്ടഞ്ചേരി പാടത്തിനടുത്താണ് അപകടം. തിച്ചൂർ ക്ഷീരസംഘത്തിലേക്ക് പാലുമായി സൈക്കിളിൽ പോകുമ്പോൾ പട്ടാമ്പിയിലേക്കു പോയ സ്വകാര്യ ബസ് സൈക്കിളിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. നാരായണൻകുട്ടിയെ എരുമപ്പെട്ടിയിലെ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: പത്മാവതി. മക്കൾ: രമേഷ് (ഖത്തർ), രാഗേഷ് (മലേഷ്യ). മരുമക്കൾ: ദീപ, ശ്രുതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.