കാവനൂർ: ഏറനാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.എ. നാസർ കാവനൂർ (57) നിര്യാതനായി. കാവനൂർ പഞ്ചായത്ത് എസ്.വൈ.എസ് വൈസ് പ്രസിഡന്റ്, എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.ടി.യു ജില്ല സെക്രട്ടറി, കാവനൂർ മഹല്ല് സെക്രട്ടറി, കാവനൂർ മജ്മഅ്, എളയൂർ മൽജഉൽ ഐതാം യതീഖാന, ബുസ്താനുൽ ഉലൂം മദ്റസ കമ്മിറ്റി അംഗം, എസ്.എം.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
പിതാവ്: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ കാവനൂർ സൈതലവി ഹാജി. മാതാവ്: പരേതയായ ആയിശക്കുട്ടി. ഭാര്യ: ഫാത്തിമ (കാവനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം.
മക്കൾ: നാഫിഅ്, ഫാൻഷാ, ഫഹ്ന. മരുമക്കൾ: ഇസ്ഹാഖ് (വാവൂർ), റിസ്വാൻ (തുവ്വക്കാട്), ഫസ്ന (പാലക്കാട്). സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുസ്സമദ് (പഞ്ചായത്ത് ലീഗ് സെക്രട്ടറി), നഫീസ, റംല, സുഹ്റാബി.