കുറ്റിപ്പുറം: തെക്കെ അങ്ങാടി മഠത്തിൽ പള്ളിയാലിൽ ആലിക്കുട്ടി ഹാജി (101) നിര്യാതനായി. ദീർഘകാലം പ്രവാസജീവിതം നയിച്ച അദ്ദേഹം കുവൈത്തിലെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ഓഫിസിൽ ജീവനക്കാരനായിരുന്നു. അക്കാലയളവിൽ ഫലസ്തീൻ വിമോചന നേതാവ് യാസിർ അറഫാത്തുമായി സൗഹൃദം പുലർത്തിയിരുന്നു.
ഭാര്യ: പരേതയായ എം.സി. ആമിനക്കുട്ടി ഹജ്ജുമ്മ. മക്കൾ: ബാവ, യൂസുഫ്, ഇസ്മയിൽ, ലത്തീഫ്, റഹീം, ഫാത്തിമ, സുലൈഖ. മരുമക്കൾ: കുഞ്ഞിപ്പ പാഴൂർ, അസീസ് ചാത്തേരി, മൈമൂന, സൈനബ, ഹലിമ, ആരിഫ, ഹാജറ, പരേതനായ ഹുസൈൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കുറ്റിപ്പുറം കാങ്കപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.