കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികൻ ഫാ. പോള്‍ വാഴപ്പനാടി (90) നിര്യാതനായി. ആനക്കല്‍ വാഴപ്പനാടി പരേതരായ ഫ്രാന്‍സിസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും വൈദികപരിശീലനം പൂര്‍ത്തിയാക്കി 1962ൽ പൗരോഹിത്യം സ്വീകരിച്ചു.പെരുവന്താനം, കണമല, തുലാപ്പള്ളി, കുഴിത്തൊളു, അന്യാര്‍തൊളു, കൂവപ്പള്ളി, മുണ്ടക്കയം, ചെങ്ങളം, താമരക്കുന്ന്, പൊടിമറ്റം, ഇടക്കുന്നം, പെരുന്തേനരുവി ഇടവകകളിലും കാഞ്ഞിരപ്പള്ളി രൂപത പ്രകുറേറ്റര്, ചങ്ങനാശേരി അതിരൂപതയുടെ കീഴിലെ പെരുന്തടി എസ്റ്റേറ്റ് മാനേജര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
സഹോദരങ്ങള്‍: തോമസ്(അരീക്കമല), ജോസഫ് (അരീക്കമല), മാത്യു (അരീക്കമല), കുട്ടിയമ്മ ആലപ്പാട്ട് (ചുണ്ടക്കുന്ന്), പെണ്ണമ്മ കൊച്ചാങ്കല്‍ (തച്ചപ്പുഴ), അച്ചാമ്മ ആലപ്പാട്ട് (കണമല), സെലിനാമ്മ കിഴക്കേപറമ്പില്‍ (പൊട്ടംപ്ലാവ്), മേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.45ന് ആനക്കല്ലിലുള്ള തോമാച്ചന് വാഴപ്പനാടിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ആനക്കല്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.