കങ്ങഴ: പത്തനാട് കിഴക്കയിൽ പരേതനായ സൈദു മുഹമ്മദ് റാവുത്തറുടെ (റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ) ഭാര്യ പാത്തുമ്മ ബീവി (പാത്തുമ്മ സാർ) നിര്യാതയായി.പത്തനാട് ഗവ.എൽ.പി.സ്കൂളിൽ ദീർഘകാലം അധ്യാപിക ആയിരുന്നു.
മക്കൾ: സുഹിദ ബീഗം(കൊല്ലകടവ്), ലൈല ബീഗം,(റിട്ട. ടീച്ചർ, എം.എച്ച്.എസ്.എസ്, കങ്ങഴ), ലത്തീഫ ബീഗം, (റിട്ട.സഹകരണ ജോയിന്റ് രജിസ്ട്രാർ), റംല ബീഗം ( റിട്ട.എ.ഇ.ഒ, കറുകച്ചാൽ, പ്രസിഡന്റ്, കങ്ങഴ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: പരേതനായ സൈനുദ്ദീൻ അഹമ്മദ് കൊല്ലക്കടവ്(റിട്ട.ദുബൈ പെട്രോളിയം), വി.എസ്. ഷുക്കൂർ വാരിക്കാട്ട്, എരുമേലി, ഹുസൈൻ റാവുത്തർ പുളിഞ്ചുവള്ളിത്തടത്തിൽ,പ്ലാകൽപടി, കെ.എം. ഇസ്മയിൽ (റിട്ട. സീനിയർമാനേജർ, സിൻഡിക്കേറ്റ് ബാങ്ക്). ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കങ്ങഴ പുത്തൂർ പള്ളി ഖബർസ്ഥാനിൽ.