വടകര: അഴിയൂർ അഞ്ചാംപീടികക്ക് സമീപം എലിഫെന്റ് റോഡിൽ സഫിയാസിൽ ശംസുദ്ദീൻ (57) മസ്കത്തിൽ നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്ച ലീവ് കഴിഞ്ഞ് മസ്കത്തിലേക്ക് തിരിച്ച് പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. സലാല-തലശ്ശേരി അസോസിയേഷൻ പ്രസിഡന്റായിരുന്നു. പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: സഫിയ. ഭാര്യ: സഫിയത്ത്. മക്കൾ: ഫാത്തിമ ഷിഫ, ഷദാ സാദിയ, സഹ്റദീന. മരുമകൻ: സഹൽ. സഹോദരങ്ങൾ: ഇക്ബാൽ, ഹസ്സൻ, മുഹമ്മദലി, ശരീഫ്, ജംഷീർ, ഷാനിദ് , ജാവിദ്, അഫീദ, ജുബൈരിയ, ജസീല, ജമീല.