നാദാപുരം: വാണിമേലിലെ പൗര പ്രമുഖനും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായ താഴെപീടികയിൽ ടി.പി. കുഞ്ഞിസൂപ്പി ഹാജി (76) നിര്യാതനായി. വാണിമേൽ ദാറുൽ ഹുദ അറബിക് കോളജ്, ടി.ടി.ഐ കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: കുഞ്ഞി പാത്തു ഹജ്ജുമ്മ. മകൻ: മുഹമ്മദ്. മരുമകൾ: നൂർബിന. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ഖദീജ, പരേതരായ കുഞ്ഞാമി, സഫിയ, ബിയ്യാത്തു. ഖബറടക്കം ഇന്ന് 12ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.