ഉരുവച്ചാൽ: ശിവപുരം പോസ്റ്റ് ഓഫിസിന് സമീപം ശാരദാസിൽ കോട്ടപ്രവൻ മാധവി (75) നിര്യാതയായി. പിതാവ്: പരേതനായ പലേരി കോരൻ. മാതാവ്: കോട്ടപ്രവൻ മന്ദി. സഹോദരങ്ങൾ: കോട്ടപ്രവൻ രോഹിണി, പരേതരായ കോട്ട പ്രവൻ അച്യുതൻ, കോട്ട പ്രവൻ കുഞ്ഞിമ്മാത, കോട്ടപ്രവൻ ജാനകി (റിട്ട. അധ്യാപിക മട്ടന്നൂർ ഹൈസ്കൂൾ), ശാരദ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.