ഇരിക്കൂർ: ഇരിക്കൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. നിടുവള്ളൂരിലെ വളപ്പിനകത്ത് അബ്ദുല്ലയാണ് (48) മരിച്ചത്. ഞായറാഴ്ച രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുവൈത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പരേതനായ പള്ളിപ്പാത്ത് പോക്കറിന്റെയും വളപ്പിനകത്ത് ഖദീജയുടെയും മകനാണ്. ഭാര്യ: റഷീദ (നണിയൂർ നമ്പ്രം). മക്കൾ: റിസ്വാന, റിഫ, റിസ, മുഹമ്മദ്. സഹോദരങ്ങൾ: വി. ശിഹാബുദ്ദീൻ (ഹെഡ് സർവേയർ തളിപ്പറമ്പ് റീ സർവേ ഓഫിസ്), നവാസ് (ബിൽഡിങ് കോൺട്രാക്ടർ), അലീമ, സൈബുന്നിസ, ഫാത്തിമ, ആയിഷ (എല്ലാവരും നിടുവള്ളൂർ).