പാനൂർ: തൃപ്രങ്ങോട്ടൂരിലെ പ്രമുഖ കുടുംബമായ കൊട്ടാരത്ത് കുടുംബാംഗവും പ്രവാസി വ്യവസായിയും ചെറ്റക്കണ്ടി ജുമാ മസ്ജിദ് മുൻ സെക്രട്ടറിയുമായ ചെറ്റ കണ്ടി പിള്ളാട് കണ്ടി സൂപ്പി ഹാജി (58) ദുബൈയിൽ നിര്യാതനായി. നാട്ടിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായിരുന്നു. പരേതരായ പിള്ളാട് കണ്ടി കുഞ്ഞമ്മദ് ഹാജി യുടെയും പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സാഹിറ (ചെക്യാട്). മകൻ: ദാവൂദ് (ദുബൈ). സഹോദരങ്ങൾ: ഇബ്രാഹിം (ഖത്തർ), സിദ്ദിഖ് (ഖത്തർ), മറിയം (കല്ലിക്കണ്ടി), ആയിശ (മുടവന്തേരി), സുലൈഖ (പാറാട്), പരേതരായ മൂസ്സ ഹാജി, അബ്ദുല്ല ഹാജി.