ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കൂടച്ചീരെ രാഘവൻ (80) നിര്യാതനായി. ലോട്ടറി തൊഴിലാളിയായിരുന്നു. ഭാര്യ: പുതിയ പുരയിൽ മാധവി. മക്കൾ: പി.പി. അജിത്ത് കുമാർ (ഐ.ടി.ഐ കണ്ണൂർ ജില്ല ട്രഷറർ), പി.പി. രാജേഷ്. മരുമകൾ: ലീമ ചെറുവത്തൂർ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചീമേനി). സഹോദരങ്ങൾ: പരേതരായ കൂടച്ചീരെ കുഞ്ഞിക്കോരൻ, കല്യാണി (ഇരുവരും നരീക്കാവള്ളി), കുമാരൻ (പറവൂർ). സഞ്ചയനം വ്യാഴാഴ്ച.