വേങ്ങര: വലിയോറ കാളിക്കടവ് സ്വദേശി മടപ്പള്ളി മുഹമ്മദ് ശരീഫ് (36) തായ്ലൻഡിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു. ഒക്ടോബർ 23ന് വ്യാപാര ആവശ്യാർഥം കുടുംബസമേതം പോയതായിരുന്നു.
പിതാവ്: അബ്ദുൽ സലാം, മാതാവ്: സൈനബ. ഭാര്യ: ജിംഷിയ. മക്കൾ: ആലിയ, ആദം. സഹോദരങ്ങൾ: നിഷാദ്, ഫായിസ്, നജ്മുന്നീസ. കോട്ടക്കലിൽ ഫർണിച്ചർ മൊത്തവ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു. ഒരാഴ്ചയായി തീവ്ര പരിചരണത്തിലായിരുന്നു.
മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.