പയ്യന്നൂർ: കോറോം സുബ്രഹ്മണ്യൻ കോവിലിനടുത്ത് താമസിക്കുന്ന തെക്കേകാമ്പ്രത്ത് രുഗ്മിണിയമ്മ (80) നിര്യാതയായി. പരേതരായ തെക്കേ കാമ്പ്രത്ത് ചിരിയമ്മയുടെയും കല്ലിടിൽ കണ്ണ പൊതുവാളുടെയും മകളാണ്. ഭർത്താവ്: പരേതനായ കുറുന്തിൽ നാരായണ പൊതുവാൾ. മകൻ: കെ. രാധാകൃഷ്ണൻ (പൂജാരി, കോറോം സുബ്രഹ്മണ്യൻ കോവിൽ). മരുമകൾ: വണ്ണാടിൽ സുഗത (അന്നൂർ). സഹോദരങ്ങൾ: കാർത്യായനി അമ്മ, കരുണാകര പൊതുവാൾ, പരേതരായ കണ്ണപൊതുവാൾ, കൃഷ്ണപൊതുവാൾ, കുഞ്ഞിരാമപൊതുവാൾ, നാരായണിയമ്മ, ദേവകിയമ്മ.