തിരൂർ: തിരൂരിലെ വ്യാപാരപ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന പയ്യനങ്ങാടി പള്ളിമാലിൽ അബു ഹാജി (മുൽത്താൻ അബുക്ക-91) നിര്യാതനായി. കൽപകഞ്ചേരി സ്വദേശിയാണ്. മുൽത്താൻ ഗ്രൂപ് എന്ന പേരിൽ ഷട്ടർ നിർമാണ ബിസിനസിൽ സജീവ സാന്നിധ്യമായിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ സെൻട്രൽ ടിൻ വർക്ക്സ് ആൻഡ് ത്രാസ്, പയ്യനങ്ങാടിയിലെ മുൽത്താൻ എൻജിനീയറിങ് വർക്ക്സ്, സെൻട്രൽ അലൂമിനിയം വർക്ക്സ് സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. തിരൂരിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തെ മസ്ജിദ് തൗഹീദിന്റെ സ്ഥാപകരിൽ ഒരാളാണ്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് കുട്ടി, ഹനീഫ, സിദ്ദീഖ്, റഫീഖ്, സാജിദ്, സഹീറ, സീനത്ത്, റസിയ, പരേതനായ അബ്ബാസ്. മരുമക്കൾ: അബ്ദുൽ ഹക്കീം, മുജീബ് (ഇരുവരും ഖത്തർ), അബ്ദുൽ ഷുക്കൂർ (കൽപകഞ്ചേരി), സഹീറ ബാനു (വളാഞ്ചേരി), ഖമറുന്നീസ (വളവന്നൂർ), ഹസീന (വരമ്പനാല), റംല (ചെറിയമുണ്ടം), നിഷ (വൈരങ്കോട്), പരേതയായ ഖദീജ.