പയ്യന്നൂർ: കണ്ടോത്ത് കിസാൻ ഗ്രൗണ്ടിന് സമീപം കിഴക്കേക്കര വണ്ണാടിൽ ചിരിയ കുഞ്ഞിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലിടിൽ കുഞ്ഞമ്പു പൊതുവാൾ. മക്കൾ: സാവിത്രി (ഏറ്റുകുടുക്ക), ഭാനുമതി (ഖാദി വെള്ളൂർ), കുഞ്ഞികൃഷ്ണൻ, ബാബുരാജ് (വെജ്കോ ചെറുവത്തൂർ), സുമതി (ഖാദി പയ്യന്നൂർ). മരുമക്കൾ: നാരായണ പൊതുവാൾ (കൈതപ്രം), വിജയൻ (മാതമംഗലം), ഉഷ (സ്കൂൾ അധ്യാപിക, കാഞ്ഞങ്ങാട് കുട്ടമത്ത്), ബിന്ദു (അംഗൻവാടി ടീച്ചർ, കാങ്കോൽ നോർത്ത്), പരേതനായ വേണുഗോപാലൻ.