കോട്ടക്കൽ: പുത്തൂർ അരിച്ചോൾ ഇല്ലിക്കൽ മുഹമ്മദ് (കുഞ്ഞാവ-67) നിര്യാതനായി. സാഗർ ഏജൻസി മുൻ ജീവനക്കാരനും വെൽഫെയർ പാർട്ടി വലിയപറമ്പ് യൂനിറ്റ് ട്രഷററുമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: നിസാർ, ജാസിർ, ഷബീർ, അഹമ്മദ് ജസീർ, അഹമ്മദ് സജീർ. മരുമക്കൾ: തസ്നീമ, ശബീബ, ഹബീബ, മുഹ്സിന, നശ്വാ ബാനു. സഹോദരങ്ങൾ: പോക്കർ, അഹമ്മദ് കുട്ടി, ഖദീജ, പാത്തുമ്മു, ജമീല, ബീവി, ആസ്യ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് അരിച്ചോൾ ഉദരാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.