ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശിവക്ഷേത്രത്തിന് സമീപം കിഴക്കേ മഠത്തിൽ (ശ്രീശൈലം,) രാഘവ കുറുപ്പ് (93) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ബിന്ദു (അധ്യാപിക, ചെന്നൈ). ബീന (അധ്യാപിക, അൽഫോൺസ സ്കൂൾ, താമരശ്ശേരി). വിനീത് (വിൻസ് മാർക്കറ്റിങ്, നന്മണ്ട), വൃന്ദ (ആനക്കുളം). മരുമക്കൾ: വിജയൻ (റിട്ട. എം.ഇ.എസ്, ചെന്നൈ), മോഹനൻ (റിട്ട. പ്രധാനാധ്യാപകൻ, നന്മണ്ട -13), ജിതേഷ് (അഞ്ജന ഫാൻസി, പിഷാരികാവ്). രമ്യ (കോതങ്കൽ).