തളിപ്പറമ്പ്: റിട്ട. നഗരസഭ ജീവനക്കാരനും എൻ.സി.പി തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന തൃച്ചംബരം ജയ ചിത്രാലയത്തിൽ സി. രാമചന്ദ്രൻ നായർ (78) നിര്യാതനായി. കോഴിക്കോട് പന്നൂർ സ്വദേശിയാണ്. ഭാര്യ: സതീദേവി. മക്കൾ: ജയചന്ദ്രൻ (എസ്.ബി.ഐ ഒറ്റപ്പാലം), ജയചിത്ര, സുചിത്ര. മരുമക്കൾ: ധന്യ, ശിവപാൽ (അബൂദബി), സന്തോഷ്കുമാർ (അബൂദബി). ആദ്യകാല കോൺഗ്രസ് പ്രവർത്തകനായ രാമചന്ദ്രൻ നായർ കെ. കരുണാകരൻ ഡി.ഐ.സി രൂപവത്കരിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. പിന്നീട് ഡി.ഐ.സി കോൺഗ്രസിൽ ലയിച്ചപ്പോൾ എൻ.സി.പിയിൽ ചേർന്നു. അവസാന കാലത്ത് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.