ഏഴിലോട്: പീരക്കാംതടം പുത്തൂരിലെ ചാലിൽ നാരായണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലിൽ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ചന്ദ്രിക (കണികുന്ന്), വിജയൻ (ചിക്കൻ സെന്റർ ഏഴിലോട്), രഘുനാഥൻ (ചിക്കൻ സെന്റർ പിലാത്തറ), ജനാർദനൻ (പഞ്ചാബ്), പുരുഷോത്തമൻ (സൗദി), ശോഭ (എരമം). മരുമക്കൾ: സാവിത്രി (പെരിയ), പങ്കജം (നെല്ലൂർ), വസുമതി (കണ്ണോം), സരിത (മുണ്ടേരി), പരേതരായ കുഞ്ഞിരാമൻ (കണികുന്ന്), കുഞ്ഞിക്കണ്ണൻ (എരമം). സഹോദരങ്ങൾ: പരേതരായ നാരായണൻ (കണ്ണപുരം), കല്യാണി (കോഴൂർ). സഞ്ചയനം ചൊവ്വാഴ്ച.