ഇരിട്ടി: നഗരത്തിലെ ആദ്യകാല വ്യാപാരി നേതാവും പൊതുപ്രവർത്തകനുമായിരുന്ന പട്ടാരം സ്വദേശി മാമ്മൂട്ടിൽ എം.ജെ. ജോണി (74) നിര്യാതനായി. ഇരിട്ടിയിലെ റോമിയോ കൂൾബാർ, ഡിങ് ഡോങ് റെഡിമെയ്ഡ് സ്ഥാപനങ്ങളുടെ ഉടമയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറി, ഇരിട്ടി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുന്നാട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: കുറ്റ്യാടി മരുതോങ്കര പൊങ്ങംപാറ കുടുംബാംഗം ഗ്രേസി. മക്കൾ: ഹർഷ (യു.എസ്.എ), റിച്ചാർഡ് (മാരിസ് മാമൂട്ടിൽ ഫുഡ് പ്രോഡക്ട്സ്, പട്ടാരം, ഇരിട്ടി). മരുമക്കൾ: ജിത്തു മരോട്ടിക്കുഴി (യു.എസ്.എ), നീതു പൂവത്തിങ്കൽ. സഹോദരങ്ങൾ: ബ്രിജിത്ത്, തെയ്യാമ്മ, ചിന്നമ്മ, ബെന്നി, റെന്നു, പരേതരായ മേരിക്കുഞ്ഞ്, ജയ്സൺ. സംസ്കാരം ചൊവ്വാഴ്ച 4.30ന് മാടത്തിൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.