തുവ്വൂർ: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനൊരുങ്ങവെ യുവാവ് മരിച്ചു. തുവ്വൂർ വില്ലേജ് ഓഫിസിനടുത്തുള്ള പരേതനായ കൂത്തുപറമ്പൻ ഹംസയുടെ മകൻ യാസറാണ് (40) ഹൃദയാഘാതംമൂലം ഞായറാഴ്ച മരിച്ചത്.
എട്ടു വർഷമായി ഫുജൈറയിൽ ജോലിചെയ്യുന്ന യാസർ അവധി കഴിഞ്ഞ് ഈ മാസം അവസാനം തിരിച്ചുപോകാനിരിക്കുകയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഷഹർബാൻ (മേലാറ്റൂർ). മകൾ: ജൻഹ. സഹോദരൻ: ഫിറോസ് (ഫുജൈറ). നമസ്കാരം തിങ്കളാഴ്ച രാവിലെ 8.15ന് തുവ്വൂർ ടൗൺ മസ്ജിദിലും ഖബറടക്കം പള്ളിപ്പറമ്പ് ഖബർസ്ഥാനിലും നടക്കും.