മങ്കട: വേരുംപുലാക്കൽ പരേതനായ കൂരിപ്പാറ വീരാൻകുട്ടിയുടെ മകൾ ഖദീജ (കട്ടമ്മ ടീച്ചർ -87) നിര്യാതയായി. വാഴക്കാട്, വെള്ളില തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂൾ അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. ചേരിയം ഗവ. സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായാണ് വിരമിച്ചത്. മക്കൾ: അബൂബക്കർ സിദ്ദീഖ്, ഐശാബി(പൂവി). മരുമകൾ: സൽമ (റിട്ട. അധ്യാപിക, വെണ്ടാഴി സ്കൂൾ).