കോഴിക്കോട്: ആഴ്ചവട്ടം ദ്വാരകയിൽ സി. ശ്രീകുമാര മേനോൻ (80 -റിട്ട. മാനേജർ, നെടുങ്ങാടി ബാങ്ക്) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ ടി.കെ. ശേഖര മേനോന്റെയും ചന്ദനശ്ശേരി നാണിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: പേരാമ്പ്ര ശങ്കരനിവാസിൽ വത്സലകുമാരി. മക്കൾ: ജയപ്രകാശ് (മലബാർ മെഡിക്കൽ കോളജ്), ലക്ഷ്മിപ്രിയ (ഉദയം പബ്ലിക് സ്കൂൾ ചേളന്നൂർ), അരുൺ കുമാർ (കോഴിക്കോടൻസ് അഗ്രോഫുഡ്സ് ആൻഡ് എക്സ്പോർട്സ്). മരുമക്കൾ: സ്വപ്ന (കോയമ്പത്തൂർ), സജീവ് കുമാർ (മസ്കത്ത്). സഹോദരങ്ങൾ: ചന്ദ്രമണി (മുംബൈ), പരേതരായ രാധാമണി, കോമളവല്ലി, ചിത്തരഞ്ജൻദാസ്. ആഴ്ചവട്ടം സൗജന്യ വായനശാലയുടെയും വളയനാട് ഹിന്ദുസേവാ സമിതിയുടെയും സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.