വില്യാപ്പള്ളി: ഏറാഞ്ചേരി ഇല്ലത്ത് ഇ.ഡി. നാരായണൻ നമ്പൂതിരിപ്പാട് (74) നിര്യാതനായി. ഏറാഞ്ചേരി ഇല്ലം കാരണവരും തിരുമന മഹാ വിഷ്ണു ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളുടെ തന്ത്രിയും മന്ത്ര കർമങ്ങളുടെ ഉപാസകനും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനുമായിരുന്നു. ഭാര്യ: ഗീത ഉമാദേവി അന്തർജനം (റിട്ട. അധ്യാപിക, പറമ്പിൽ ഗവ. യു.പി സ്കൂൾ മംഗലാട്). മക്കൾ: ദീപക് നാരായണൻ (ഐ.ടി, ബംഗളൂരു), ദീപ്തി. മരുമക്കൾ: അനൂപ് പരമേശ്വരൻ എൻജിനീയർ (ഗുരുവായൂർ), ശ്രുതി ദീപക് (അധ്യാപിക). സഹോദരങ്ങൾ: ഉമാദേവി അന്തർജനം, പരേതരായ രുദ്രൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, ദേവകി അന്തർജനം, സാവിത്രി അന്തർജനം, സുഭദ്ര അന്തർജനം. സംസ്കാരം: ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.