പെരിങ്ങത്തൂർ: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം അത്തന്റവിട അഷറഫ് (52) നിര്യാതനായി. ദീർഘകാലം ദുബൈയിൽ പ്രവാസിയായിരുന്നു. കരിയാട് അബൂബക്കർ മാസ്റ്റർ സ്മാരക അഭയ ഡയാലിസിസ് സെന്ററിന്റെ സന്നദ്ധ സേവകനായി പ്രവർത്തിച്ചുവരുകയായിരുന്നു. പരേതരായ കുഞ്ഞിമ്മൂസയുടെയും അയിശുവിന്റെയും മകനാണ്. ഭാര്യ: ചെറിയ തടുത്തുംകണ്ടി ജസീല (ഒളവിലം). മക്കൾ: സഹൽ (ദുബൈ), സെൻഹ, സിദാൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഇബ്രാഹിം (ദുബൈ), മാമി, സഫിയ, നസീമ, ശാഹിദ.