തലശ്ശേരി: എം.എം റോഡ് പി.വി കോംപ്ലക്സിലെ മൂന്നാം നിലയിൽ അവശനിലയിൽ കണ്ടെത്തി ജനറൽ ആശുപത്രിയിലെത്തിച്ച മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. 60-65 വയസ്സ് തോന്നിക്കും. ഇരുനിറം, നരയോടു കൂടിയ താടിയും മുടിയും മീശയും. കറുപ്പിൽ വെള്ള കള്ളികളുള്ള ഫുൾക്കൈ ഷർട്ടും കാവി മുണ്ടുമാണ് വേഷം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ തലശ്ശേരി പൊലീസിൽ അറിയിക്കണം. ഫോൺ: 0490 2323352, 9497935295, 9497987207.