പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്കറിയ (ബേബി) നന്തലത്തിന്റെ ഭാര്യ സെലീന (54) നിര്യാതയായി. ചക്കിട്ടപാറ കൊടൂർ കുടുംബാംഗമാണ്. പിതാവ്: പരേതനായ തോമസ്. മാതാവ്: മറിയാമ്മ. മക്കൾ: റെനി (അധ്യാപിക സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാനോട്), റോബിൻ (കാനഡ). മരുമക്കൾ: ജോജി പുരയിടത്തിൽ (ലെക്ചറർ സെന്റ് ബെനഡിക്ട് കോളജ് പശുക്കടവ്), റോസ് മേരി പനമറ്റത്തിൽ (കാനഡ). സഹോദരങ്ങൾ: ജെസി വർഗീസ് പൊൻതൊട്ടിയിൽ, സണ്ണി ചക്കിട്ടപാറ. സംസ്കാരം ബുധനാഴ്ച നാലിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.