മുതലമട: തേനീച്ചയുടെ കുത്തേറ്റ് പുല്ല് വെട്ടുന്നയാൾ മരിച്ചു. മീങ്കര പടിഞ്ഞാറെ മത്തിരമ്പള്ളം കിട്ടുച്ചാമിയുടെ മകൻ മണികണ്ഠനാണ് (54) മരിച്ചത്. ഗോപാല പുരത്തിനടുത്ത് തമിഴ്നാട് ഒഴലപ്പതിയിൽ പുല്ല് വെട്ടുന്നതിനിടെയാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റ മണികണ്ഠനെ പൊള്ളാച്ചി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. മാതാവ്: വള്ളി. ഭാര്യ: പാർവതി. മക്കൾ: ഭവ്യ, നവ്യ.