തിരൂർ: വെട്ടം പുതുച്ചിറ മഹല്ല് മുൻ പ്രസിഡന്റും മഹല്ല് കാരണവരുമായ കാപ്പാട്ടകത്ത് പൂപറമ്പിൽ അഹമ്മദ് കുട്ടി (ബാവ ഹാജി -90) നിര്യാതനായി.
ഭാര്യ: പരേതയായ കദിയാമു. മക്കൾ: മുഹമ്മദ് ബഷീർ (മാനേജർ, കംപാഷൻ സെൻറർ, കോട്ടക്കൽ), അഷ്റഫ്, താജുദ്ദീൻ എന്ന ഷാജി. മരുമക്കൾ: മൈമൂന (സൗത്ത്പല്ലാർ), സാജിദ (കുറുമ്പത്തൂർ), ജസീല (പട്ടർനടക്കാവ്).
സഹോദരങ്ങൾ: മുൻ മഹല്ല് സെക്രട്ടറി കെ.പി. അബ്ദുറഹിമാൻ, ആമിനക്കുട്ടി (പൊന്മുണ്ടം), ആയിശുമോൾ (പരപ്പനങ്ങാടി), ശരീഫ (എടരിക്കോട്), പരേതരായ അബ്ദുൽ ലത്തീഫ്, അബ്ദുറഹീം, മറിയക്കുട്ടി (പെരുന്തല്ലൂർ), പാത്തീവി (പരിയാപുരം). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വെട്ടം പുതുച്ചിറ മഹല്ല് ഖബർസ്ഥാനിൽ.