മഞ്ചേരി: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. തൃക്കലങ്ങോട് ആനക്കോട്ടുപുറത്ത് മണ്ണിൽകടവൻ മറിയുമ്മയാണ് (64) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 3.45ഓടെയാണ് സംഭവം. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: റജീന (ജിദ്ദ), ഹവാഹുമ്മ. മരുമക്കൾ: അബ്ദുറഹ്മാൻ, അമീർ.