താമരശ്ശേരി: ചമൽ കേളൻമൂലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി.ടി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) നിര്യാതയായി. വൈക്കര കാവുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ സൈമൺ (റിട്ട. അധ്യാപിക, കൂടരഞ്ഞി), ജോയ് തോമസ് (എലോക്കര, പുതുപ്പാടി), സണ്ണി തോമസ്, ബിന്ദു തോമസ് ആനിക്കാംപൊയിൽ (ടീച്ചർ, പൂല്ലൂരാംപാറ യു.പി സ്കൂൾ). മരുമക്കൾ: സൈമൺ മങ്കര, കൂടരഞ്ഞി (റിട്ട. സ്കൂൾ പ്രധാനാധ്യാപകൻ), റോസിലി ജോയ് (മൈലള്ളാംപാറ നെടുംതകിടിയേൽ കുടുംബാംഗം), സോളി ജോസഫ് തലച്ചിറയിൽ (നഴ്സിങ് സൂപ്രണ്ട്, താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ), പരേതനായ തോമസ്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 10ന് വീട്ടിൽനിന്ന് ആരംഭിക്കും.