അഴിയൂർ: അഴിയൂർ ചുങ്കത്തെ ഡോക്യുമെന്റ് റൈറ്റർ പൂഴിയിൽ മുകുന്ദൻ മാഷ് (87) നിര്യാതനായി. അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം ഡയറക്ടർ, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പരേതരായ കേളപ്പൻ–ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: രമ. മക്കൾ: ഗാനിഷ്, അശ്വതി. മരുമക്കൾ: ഉദയൻ, മമിത. സഹോദരങ്ങൾ: ജാനകി, പരേതനായ വാസു.