പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനെത്തിയ മധ്യവയസ്കൻ വോട്ട് ചെയ്തശേഷം കുഴഞ്ഞുവീണു മരിച്ചു. പൂളക്കാട് മത്സ്യക്കച്ചവടം നടത്തിയിരുന്ന പരേതനായ മുഹമ്മദിന്റെ മകൻ പിരായിരി ഇല്ലത്ത് പറമ്പിൽ താമസിക്കുന്ന ഖാലിദ് (55) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്തിലെ 116ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം അരമണിക്കൂറിനകം കുഴഞ്ഞുവീഴുകയായിരുന്നു. യു.ഡി.എഫ് പ്രവർത്തകനായിരുന്നു. വളരെക്കാലം പ്രവാസിയായിരുന്ന ഖാലിദ് സൗദി അൽ ഖതീഫ് മത്സ്യമാർക്കറ്റിൽ ജോലി ചെയ്തിരുന്നു.