നീലേശ്വരം: മുതിർന കോൺഗ്രസ് നേതാവ് കരുവാച്ചേരിയിലെ പി. കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. കെ.എസ്.യു മുൻ സംസ്ഥാന കമ്മിറ്റിയംഗം, നീലേശ്വരം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചിത്രവല്ലി (റിട്ട. അധ്യാപിക). മക്കൾ: ഷോഭിത് (ദുബൈ), ശ്രുതി (കോഴിക്കോട്). മരുമക്കൾ: രജില (തളിപ്പറമ്പ്), ജിജുരാജ് (കോഴിക്കോട്). സഹോദരങ്ങൾ: ജാനകി, ഭവാനി, വിലാസിനി, പരേതരായ തങ്കം, മാധവി, ലക്ഷ്മി, രാമചന്ദ്രൻ.